സുവീഷിന്റെ ചികിത്സയ്ക്ക് ആക്രി ചലഞ്ച് സംഘടിപ്പിക്കുന്നു


കണ്ണാറ. ഹൃദയ സംബന്ധമായ രോഗം ബാധിച്ച് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണാറ സ്വദേശി സുവീഷിന്റെ ചികിത്സയ്ക്ക് ആക്രി ചലഞ്ച് സംഘടിപ്പിക്കുന്നു. കണ്ണാറ കുന്നപ്പിള്ളി അമ്മിണിയുടെ മകനാണ് സുവീഷ്. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള സുവീഷിന്റെ സർജറിക്കും തുടർചികിത്സയ്ക്കുമായി ഭീമമായ തുക ചിലവുണ്ടെന്ന് വാർഡ് മെമ്പർ രേഷ്മ സജീഷ് പറഞ്ഞു. സുവീഷ് ചികിത്സാ സഹായ നിധിയുടെ നേതൃത്വത്തിലാണ് ആക്രി ചലഞ്ച് സംഘടിപ്പിക്കുന്നത്. രക്ഷാധികാരി പി.പി രവീന്ദ്രൻ, ട്രഷറർ കെ.കെ സുബ്രഹ്മണ്യൻ, ചെയർമാൻ രേഷ്മ സജീഷ് തുടങ്ങിയവർ നേതൃത്വം നൽകും. ബാങ്ക് അക്കൗണ്ട് വഴിയും സുവീഷിനെ സഹായിക്കാവുന്നതാണ്. Account Detaisl: Suveesh K.V, Esaf Small Finance Bank, A/c No. 50180007223035,  IFSC: ESMF0001211. Google Pay: 7994615926



Post a Comment

0 Comments