മന്ത്രിയുടെ വാക്കിന് പുല്ലുവില. വഴുക്കുംപാറയിൽ സർവീസ് റോഡ് നിർമ്മിക്കാതെ പ്രധാന റോഡിലെ ടാറിങ് ആരംഭിച്ചു

പട്ടിക്കാട്. വഴുക്കുംപാറയിൽ സർവീസ് റോഡ് നിർമ്മിക്കാതെ പ്രധാന പാതയിൽ ടാറിങ് നടത്തരുതെന്ന റവന്യൂ മന്ത്രി കെ രാജന്റെ നിർദ്ദേശത്തിന് പുല്ലുവിലകൽപിച്ച് നിർമ്മാണ കമ്പനി പ്രദേശത്ത് ടാറിങ് ആരംഭിച്ചു. പ്രധാന പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വഴുക്കും 

പാറയിൽ പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡ് മണ്ണിട്ട് മൂടിയിരുന്നു. ഇതേത്തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി മുന്നോട്ടു വരികയും നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെപ്പിക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തതിനെ തുടർന്ന് റവന്യൂ മന്ത്രി കെ രാജൻ സ്ഥലം സന്ദർശിച്ച് ജനങ്ങളുമായി ചർച്ച നടത്തി. തുടർന്ന് സർവീസ് റോഡ് പുനർ നിർമ്മിക്കാതെ പ്രധാന പാതയിൽ ടാറിങ് നടത്തരുതെന്ന് ദേശീയപാത അതോറിറ്റിക്കും നിർമ്മാണ കമ്പനിക്കും നിർദേശം നൽകുകയും ചെയ്തു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് നിലവിൽ രണ്ടാം തുരങ്ക മുഖത്തുനിന്നും വഴുക്കുംപാറ മേൽപ്പാലത്തിലേക്കുള്ള ടാറിങ് ആരംഭിച്ചിട്ടുള്ളത്. പൊതുജനങ്ങളോടും  ജനപ്രതിനിധികളോടും ഉള്ള കടുത്ത വെല്ലുവിളിയാണ് നിർമാണക്കമ്പനി ഇവിടെ നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാർ പറഞ്ഞു



Post a Comment

0 Comments