തൃശൂര്‍, പാലക്കാട് ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്കായി 'ശുദ്ധമായ പാല്‍ ഉല്‍പ്പാദനം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂണ്‍ 17, 18 തിയതികളിലായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വാനൂരില്‍ സ്ഥിതി ചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തില്‍ വെച്ചാണ് പരിശീലനം. 20 രൂപയാണ് പ്രവേശന ഫീസ്. ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം കര്‍ഷകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 16ന് വൈകിട്ട് 5 മണിക്ക് മുന്‍പായി dd-dtc-pkd.dairy@kerala.gov.in/ dtcalathur@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 04922-226040/ 9446972314 എന്ന ഫോണ്‍ നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം.


0 Comments