പോലീസ് ദമ്പതികൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു


പട്ടിക്കാട്. പാണഞ്ചേരി സ്വദേശികളായ പോലീസ് ദമ്പതികൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പോലീസ് ദമ്പതികൾ ചെയ്ത ഈ നല്ല പ്രവർത്തി പ്രശംസനാർഹമാണെന്നും അവരോടുള്ള നന്ദി അറിയിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിലെ ഓരോ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ട് കുട്ടികൾക്ക് വീതം 23 വാർഡുകളിൽ നിന്നായി 46 കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ബുക്കുകൾ, ബാഗ്, ടിഫിൻ ബോക്‌സ് തുടങ്ങിയവയാണ് കുട്ടികൾക്ക് നൽകിയത്.



Post a Comment

0 Comments