കണ്ണാറ സ്‌കൂളിൽ കരാട്ടേ പരിശീലന ക്ലാസ്സുകൾ തുടങ്ങി


കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി കരാട്ടേ പരിശീലന ക്ലാസ്സുകളും തുടങ്ങി. മാനേജർ വിത്സൻ ചെമ്പനാൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ശേഷി വളർത്തുന്നതിന് ഇത്തരം കായിക പരിശീലനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  പാണഞ്ചേരി സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിൽ വന്നതു മുതൽ  വൈവിധ്യമാർന്ന ഒട്ടേറെ പഠനേതര പ്രവർത്തനങ്ങൾക്കും കണ്ണാറ സ്‌കൂൾ പ്രാമുഖ്യം നൽകി വരുന്നുണ്ട്. വളരെ കുറഞ്ഞ ചെലവിൽ കുട്ടികളെ  കരാട്ടേ  അഭ്യസിപ്പിക്കാൻ ഷിട്ടോറിയു കരാട്ടേ  അസോസിയേഷന്റെ നേതൃത്വത്തിൽ ജിനീഷ് കുമാർ, അഭിജിത്ത് എന്നിവരാണ്  മുന്നോട്ടു വന്നത്. പ്രധാനാധ്യാപിക മേഴ്‌സി വർഗ്ഗീസ്, പി ടി എ. പ്രസിഡന്റ് എം.പി വർഗീസ്, മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ രാധാകൃഷ്ണൻ. സുദേവൻ, ബാബു കൊള്ളന്നൂർ, എം.വി മത്തായി, മോഹനൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments