പറഞ്ഞു. വിശ്രമകേന്ദ്രം നോക്കി നടത്താൻ ആൾ ഇല്ലാത്തതാണ് അടച്ചിടാൻ കാരണമായത്. ദിവസം മുപ്പതോ നാല്പതോ രൂപമാത്രമാണ് നിലവിലുണ്ടായിരുന്ന കരാറുകാരന് ലഭിച്ചിരുന്നത്. ഇതിനോടനുബന്ധിച്ച് പേ ആന്റ് പാർക്കിംഗ് സൗകര്യവും ക്രമീകരിച്ചിരുന്നെങ്കിലും രണ്ടോമൂന്നോ വാഹനങ്ങൾ മാത്രമായിരുന്നു ഇവിടെ എത്തിയിരുന്നത്. ഈ തുച്ഛമായ വരുമാനംകൊണ്ട് മുന്നോട്ടുപോകാൻ കഴിയാതായതോടെയാണ് കരാറുകാരൻ ജൂൺ 21 മുതൽ വിശ്രമകേന്ദ്രം അടച്ചിട്ടത്. അതോടൊപ്പം സമീപത്തുണ്ടായിരുന്ന മറ്റൊരു ടോയ്‌ലറ്റും അടച്ചു പൂട്ടിയതായി വ്യാപാരികൾ പറഞ്ഞു. ഇതോടെയാണ് പട്ടിക്കാട് സെൻററിൽ എത്തുന്ന യാത്രക്കാർക്കും വ്യാപാരികൾക്കും ടോയ്‌ലറ്റ് സൗകര്യം ഇല്ലാതായത്. കരാറുകാരന് ഇവിടെ നിന്ന് ലഭിക്കുന്ന തുകയല്ലാതെ മറ്റൊരു ശമ്പളമോ കൂലിയോ ഒന്നും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ലഭ്യമായിരുന്നില്ല. വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന വിവരം പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള ക്രമീകരണവും പഞ്ചായത്ത് ചെയ്തില്ലെന്ന് ബാബു കൊള്ളന്നൂർ പറഞ്ഞു. മാത്രമല്ല വിശ്രമ കേന്ദ്രം ഉണ്ടെന്നുള്ളതിനുള്ള സൂചന ബോർഡും സമീപത്ത് എവിടെയുമില്ല. പരിസ്ഥിതി സംരക്ഷണവും യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനവും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ 12 ഇന പദ്ധതികള്‍ നടപ്പിലാക്കുന്നത്. യാത്രക്കാര്‍ക്ക് വിശ്രമ കേന്ദ്രം, ലഘുഭക്ഷണം, ടോയ്‌ലറ്റ് സൗകര്യം തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാ നഗരങ്ങളിലും ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. എന്നാൽ ഇവയെല്ലാം തുടങ്ങി വെക്കുകയല്ലാതെ വേണ്ട നിലയിൽ പരിപാലിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താത്തതാണ് ഇവയുടെ പരാജയകാരണം എന്ന് നാട്ടുകാർ പറഞ്ഞു.



0 Comments