സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ: ബിരിയാണി ചെമ്പ് ചലഞ്ച് പ്രതിഷേധവുമായി മഹിളാ കോൺഗ്രസ്


തൃശ്ശൂർ. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് മഹിളാ കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ബിരിയാണി ചെമ്പ് ചലഞ്ച് സംഘടിപ്പിച്ചു.
പ്രതീകാത്മകമായി ആഭരണങ്ങൾ അണിഞ്ഞും ബിരിയാണി ചെമ്പ് ചുമന്നും പാട്ട കൊട്ടിയും  തെക്കേ ഗോപുര നടയിൽ നിന്നും ആരംഭിച്ച പ്രകടനത്തെ തുടർന്ന് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ധർണ്ണയും ഉണ്ടായിരുന്നു. കറൻസി കടത്തിയതിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എയും മുൻ ഡിസിസി പ്രസിഡണ്ടുമായ എം.പി വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കാളായ സി.ബി ഗീത, സുബൈദ മുഹമ്മദ്, നിർമ്മല ടി. ലീല രാമകൃഷ്ണൻ, സ്വപ്ന രാമചന്ദ്രൻ, ജോയ്‌സി ജോസ്, സഫീന അസീസ്, പാറുക്കുട്ടി, നസീമ തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments