പട്ടിക്കാട്. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി വഴുക്കുമ്പാറ എസ്.എൻ.ജി. കോളേജിലെ വിദ്യാർത്ഥികൾ തൃശൂർ കോർപ്പറേഷൻ ഓഫീസ് പരിസരത്തും, മണ്ണുത്തി സെന്ററിലും ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. കോളേജിലെ മഹാത്മാ ഗാന്ധി നാഷണൽ കൗൺസിൽ ഫോർ റൂറൽ എഡ്യുക്കേഷൻ സംഘടിപ്പിച്ച ഫ്‌ലാഷ് മോബിൽ 30 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. കോഓർഡിനേറ്റർ രാഖില വി.ജി., നിവ്യ. കെ.സ്., അസി. പ്രൊഫ. സുവിൻ ശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി. 'ഒരു ഭൂമി മാത്രം' എന്ന പരിസ്ഥിതി ദിന സന്ദേശ ബാനർ പ്രദർശിപ്പിച്ചു കൊണ്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് ജനശ്രദ്ധ പിടിച്ചു പറ്റി. തൃശൂർ ഈസ്റ്റ് സ്‌റ്റേഷനിലേയും മണ്ണുത്തി സ്‌റ്റേഷനലേയും പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണവും പിന്തുണയും ഫ്‌ലാഷ് മോബിനുണ്ടായിരുന്നതായി പ്രിൻസിപ്പാൾ ഡോ. എ.സുരേന്ദ്രൻ പറഞ്ഞു.

.jpeg)
0 Comments