പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചവരെ അനുമോദിച്ചു


മുടിക്കോട്: പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ ജമാഅത്തെ ഇസ്ലാമി ചാത്തംകുളം യൂണിറ്റ് അനുമോദിച്ചു. ഫുൾ എപ്ലസ് വാങ്ങിയ അൻസിയ നസീർ, ജോയൽ ജോസഫ്, ആദിത്യ എ.പി.,
എന്നിവർക്ക് അവാർഡ് നൽകി കൊണ്ട് 23-ാം വാർഡ് മെമ്പർ ആരിഫ റാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ചാത്തംകുളം യൂണിറ്റ് പ്രസിഡന്റ് ഉമ്മർ മുല്ലക്കര അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അസീസ് താണിപ്പാടം മുഖ്യ പ്രഭാഷണം നടത്തി. സിപിഐ ഏരിയാ കമ്മിറ്റി മെമ്പർ മൊയ്തീൻ, അൻസിയ നസീർ, മുഫസ്സിന, അൻവർ സാദത്ത്, കെ.എച്ച് നജീബ്, ചാത്തംകുളം യൂണിറ്റ് സെക്രട്ടറി ഷക്കീർ കെ.എ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments