കണ്ണാറ എ.യു.പി. സ്‌കൂളിൽ പുസ്തകപ്രദർശനം നടത്തി.


കണ്ണാറ. ദേശീയ വായനവാരത്തോട് അനുബന്ധിച്ച് വീണ്ടശ്ശേരി വിന്നേഴ്‌സ് ലൈബ്രറി എ.യു.പി.സ്‌കൂൾ കണ്ണാറയുമായി സഹകരിച്ച് വിപുലമായ പുസ്തകപ്രദർശനം സ്‌കൂളിൽ നടത്തി. സ്‌കൂൾ മാനേജർ വിൽസൻ ചെമ്പനാൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രധാനാദ്ധ്യാപിക മേഴ്‌സി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ലില്ലി ഫ്രാൻസിസ്, വിന്നേഴ്‌സ് ലൈബ്രറി സെക്രട്ടറി ഫ്രാൻസിസ്, ശ്രീ.സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments