പീച്ചി ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ വായനവാരം ഉദ്ഘാടനം ചെയ്തു


പീച്ചി. ദേശീയ വായനാദിനത്തോടനുബന്ധിച്ച് പീച്ചി ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന വായനവാരം മാതൃഭൂമി കോട്ടയം മുൻ ബ്യുറോചീഫ്  ജോർജ്ജ് പൊടിപ്പാറ ഉദ്ഘാടനം ചെയ്തു. കവി കുഞ്ഞുണ്ണി മാസ്റ്ററുടെ 'വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും' എന്ന  വരികളെ ഉദ്ധരിച്ച് മനുഷ്യസമൂഹത്തിൽ വായനക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചു. ആക്ഷേപഹാസ്യങ്ങളിലൂടെ മലയാളിയുടെ പൊങ്ങച്ചങ്ങൾക്ക് മറുപടി നൽകുകയാണ് കുഞ്ഞുണ്ണിമാഷ് തന്റെ കവിതകളിലൂടെ ചെയ്തതെന്ന്  അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എസ്.എം.സി ചെയർമാൻ സജിതാ ണിക്കൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ എം ഡെയ്‌സി, വി സുകുമാരൻ,  ജോസുകുട്ടി, വിദ്യാരംഗം കൺവീനർ ബിൻസി വി.ടി. എന്നിവർ സംസാരിച്ചു.



Post a Comment

0 Comments