വാണിയമ്പാറ. കേരളത്തിലെ മതനിരപേക്ഷ സർക്കാറിനെ അട്ടിമറിക്കാൻ ആർ.എസ്.എസ് ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പാണഞ്ചേരി മേഖല കമ്മിറ്റി യുവജന റാലിയും പൊതുയോഗവും നടത്തി. കൊമ്പഴ മുതൽ വാണിയമ്പാറ വരെ നടത്തിയ റാലിയും തുടർന്ന് നടത്തിയ പൊതുയോഗവും ഡിവൈഎഫ്‌ഐ മണ്ണുത്തി ബ്ലോക്ക് പ്രസിഡന്റ് നിബിൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. വി ആർ ജിനു അധ്യക്ഷനായി. സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും ഇതിനായുള്ള കോൺഗ്രസ് ബി.ജെ.പി കലാപം അവസാനിപ്പിക്കണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു. സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. എസ്എഫ്‌ഐ മണ്ണുത്തി ഏരിയ സെക്രട്ടറി ആൽവിൻ ഷാജി, സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം പി.ജെ അജി, ഡിവൈഎഫ്‌ഐ പാണഞ്ചേരി മേഖല വൈസ് പ്രസിഡന്റ് ആര്യ മോഹൻ, പി.പി സരുൺ തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments