ടൂറിസം മേഖലകളിൽ സ്വയം തൊഴിൽ സംരംഭകർക്ക് വിപണന സാധ്യത സൃഷ്ടിക്കണം: റവന്യൂ മന്ത്രി കെ രാജൻ


മണ്ണുത്തി. ഒല്ലൂക്കര ബ്ലോക്ക് ടൂറിസത്തിന്റെ ഇടനാഴിയായി മാറുമ്പോൾ സ്വയം തൊഴിൽ സംരംഭകർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തൂർ സുവോളജിക്കൽ പാർക്ക് ഉൾപ്പെടെ ചെറുതും വലുതുമായി നിരവധി ടൂറിസ്റ്റ് സാധ്യതകളെ മെച്ചപ്പെടുത്തി വിപുലീകരിക്കാൻ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ടൂറിസ്റ്റ് മേഖലയിൽ നേരിട്ട് നിരവധി പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞിട്ടില്ല. മറ്റ് മേഖലകളിൽ നിന്ന് സ്വയംതൊഴിൽ ചെയ്യുന്ന കുടുംബശ്രീ, ചെറുകിട സംരംഭകർക്ക് ഇരുവരുടെ ഉൽപന്നങ്ങൾക്ക് വിപണന്ന സാധ്യത ഒരുക്കി കൊടുക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2023 വികസന സെമിനാറും വി ഇ ഒ മാർക്കുള്ള ലാപ് ടോപ്പ് വിതരണവും റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി രവീന്ദ്രൻ, ശ്രീവിദ്യാ രാജേഷ്, മിനി ഉണ്ണികൃഷ്ണൻ, സ്റ്റാൻറ്റിംഗ് കമ്മറ്റി അംഗങ്ങളായ പിആർ സുരേഷ് ബാബു, പിഎസ് ബാബു , സിനി പ്രദീപ് കുമാർ, കെ ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പിഎ വിനയൻ, കെ വി സജൂ, ബിസിഒ ബൈജു എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments