ചുവന്നമണ്ണിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ആറുവരിപ്പാതയിലൂടെ എതിർദിശയിൽ സഞ്ചരിച്ചത് അപകടകാരണം

പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. വഴുക്കും പാറയിൽ ടോറസ് ലോറി മറിഞ്ഞ് ഗതാഗതക്കുരുക്ക് ഉണ്ടായതിനെതുടർന്ന് ഗതാഗത നിയമം ലംഘിച്ച് ദേശീയപാതയിലൂടെ എതിർദിശയിൽ സഞ്ചരിച്ച മിനി ലോറിയാണ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ മിനി ലോറിയുടെ ഡ്രൈവർക്ക് പരിക്കേറ്റു. വഴുക്കുംപാറയിലെ അപകടത്തെത്തുടർന്ന് നിരവധി വാഹനങ്ങളാണ് ദേശീയപാതയിലൂടെ എതിർദിശയിൽ കടന്നു വരുന്നതെന്ന് എന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments