കുതിരാൻ തുരങ്ക മുഖത്തെ പ്രധാന പാതയുടെ ടാറിങ് പൂർത്തിയായി

കുതിരാൻ. രണ്ടാം തുരങ്ക മുഖത്തേക്കുള്ള പ്രധാന പാതയുടെ ടാറിങ് പൂർത്തിയായി. വഴുക്കുംപാറയിൽ നിന്നുള്ള മേൽപ്പാത ചെന്ന് ചേരുന്ന സ്ഥലം മുതൽ തുരങ്കമുഖം വരെയുള്ള 350 മീറ്റർ ദൂരമാണ് ടാറിങ് പൂർത്തിയായത്. പാറപൊട്ടിക്കൽ പൂർത്തിയായതിന് ശേഷം ജിഎസ്ബി മെറ്റീരിയൽ ഉപയോഗിച്ച് പാത ഉറപ്പിച്ചതിനുശേഷമാണ് ടാറിങ് നടത്തിയത്. പാലക്കാട് ഭാഗത്തേക്കുള്ള രണ്ടാം തുരങ്കത്തിലേക്കാണ് ഈ പാത ചെന്ന് ചേരുന്നത്. വഴുക്കുംപാറയിൽ നിന്നും വരുന്ന മേൽപ്പാതയിൽ മണ്ണിട്ട് നികത്തുന്ന പണികളും ഭാഗികമായി ടാറിങ്ങും പുരോഗമിക്കുന്നുണ്ട്.



Post a Comment

0 Comments