പരിസ്ഥിതിലോല മേഖല: സുപ്രീം കോടതി വിധി പുനപ്പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് (എം)


തൃശൂർ. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ കൂടി പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയ സുപ്രീംകോടതി വിധി പുനപ്പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് എം, കേരള കർഷക യൂണിയൻ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ഏജീസ് ഓഫീസിൽ മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള കേരളത്തെയാണ് സുപ്രീംകോടതിവിധി ഏറ്റവും പ്രതികൂലമായി ബാധിക്കുക. പുനപ്പരിശോധന ഹർജിയിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാക്കുന്നതിനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ അടിയന്തരമായ ഇടപെടലുകൾ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജോസ് മുതുകാട്ടിൽ അധ്യക്ഷനായി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ബേബി കാവുങ്കൽ, സെബാസ്റ്റ്യൻ ചൂണ്ടൽ, ഡെന്നിസ് ആന്റണി, ജില്ലാ ജനറൽ സെക്രട്ടറി ബേബി നെല്ലിക്കുഴി, കർഷക യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ജോഫി ജോസഫ്, ലിയോൺ മഞ്ഞില, രാജു പാറപ്പുറം, കേരള കോൺഗ്രസ് (എം) ന്റെയും കർഷക യൂണിയന്റെയും ജില്ലാ നേതാക്കൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments