മണ്ണുത്തി. മുസ്ലീം ലീഗ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി മണ്ണുത്തിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് അസീസ് താണിപ്പാടം ഉദ്ഘാടനം ചെയ്തു. സ്വർണ്ണകള്ളക്കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ട സ്വപ്നയുടേയും ശിവശങ്കറിന്റേയും നിലവാരത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി പ്രതികരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജനാധിപത്യ സംവിധാനത്തിലെ ഭരണാധികാരി പൊതുജനങ്ങളേയും മാധ്യമങ്ങളേയും അഭിമുഖീകരിക്കാൻ വിമുഖത കാണിക്കുന്നത് കുറ്റവാളിക്ക് സമാനമായ പ്രതിഛായയാണ് ജനമനസ്സുകളിൽ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ സെക്രട്ടറി പി.കെ.ഷാഹുൽ ഹമീദ് അധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.എ.ഷബീർ, നേതാക്കളായ സുൽത്താൻ ബാബു, പി.ജെ.ജഫീക്, എം.എസ്.ആലി, സി.കെ.ബഷീർ, ഹംസ, റംഷാദ്, കെ.എ. സുബൈർ, അസീസ്, ഷാജി കുറ്റിപറമ്പിൽ, റിയാസ്,അബു, കെ.എ.സുൽഫീക്കർ എന്നിവർ പ്രസംഗിച്ചു.


0 Comments