ഒല്ലൂർ എംഎൽഎ വിദ്യാഭ്യാസ അവാർഡ് 'പ്രതിഭാ സംഗമം 2022': ജൂലൈ 30ന്


പട്ടിക്കാട്. ഒല്ലൂർ എംഎൽഎ വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് 'പ്രതിഭാ സംഗമം 2022' ജൂലൈ 30 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് കാർഷിക സർവ്വകലാശാല ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഒല്ലൂർ നിയോജകമണ്ഡലത്തിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. മുഖ്യാതിഥികളായി തൃശൂർ എം.പി ടി.എൻ പ്രതാപൻ, മേയർ എം.കെ വർഗ്ഗീസ്, ജില്ലാ കളക്ടർ ഹരിത വി കുമാർ, പത്മശ്രീ റസൂൽ പൂക്കുറ്റി, ഇസാഫ് സിഇഒ കെ. പോൾ തോമസ്, സിനിമാ താരം ഇന്നസെന്റ്, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. ഐ.എം വിജയൻ, ജയരാജ് വാര്യർ, ബി.കെ ഹരിനാരായണൻ എന്നിവർ പങ്കെടുക്കും.



Post a Comment

0 Comments