പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം പട്ടിക്കാട് ആർദ്രം-ഈവനിങ് ഒ.പി യിലേയ്ക്ക് ഡോക്ടർ തസ്തികയിലേയ്ക്ക് 2022 ആഗസ്റ്റ് 1ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. അപേക്ഷകർ എം.ബി.ബി.എസ് ഡിഗ്രിയും ടിസിഎംസി രജിസ്‌ട്രേഷനും പൂർത്തീകരിച്ചവരും ആയിരിക്കണം. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മെഡിക്കൽ ഓഫീസർ, വാണിയമ്പാറയുമായി ബന്ധപ്പെടുക. ഫോൺ: 0487 2687700


0 Comments