കുതിരാൻ. വഴുക്കുംപാറ മേൽപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. 80 ശതമാനം പണികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു ഇതിന്റെ ബാക്കി വരുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. വഴുക്കുംപാറയിൽ നിന്നും ആരംഭിക്കുന്ന റോഡിന്റെ മൂന്നു വരി പാത പൂർണ്ണമായും പൂർത്തിയായിട്ടുണ്ട്. ബാക്കിവരുന്ന മൂന്നു വരി പാതയുടെ 30 മീറ്റർ ദൂരത്തിൽ പണികൾ പൂർത്തീകരിക്കാൻ ഉണ്ട്. ഈ ഭാഗം മണ്ണിട്ട് നികത്തുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. മണ്ണിട്ട് ഉയർത്തിയതിനുശേഷം ടാറിങ് നടത്തി തുരങ്കത്തിലേക്കുള്ള റോഡുമായി ബന്ധിപ്പിക്കും. ഇതോടെ വഴക്കുംപാറയിൽ നിന്നും തുരങ്കമുഖത്തേക്ക് 9 മീറ്റർ ഉയരത്തിലുള്ള റോഡിന്റെ പണികൾ പൂർത്തിയാകും.


0 Comments