പട്ടിക്കാട് ഗവ എൽ.പി സ്കൂളിൽ പിടിഎ, എംപിടിഎ, എസ്എംസി കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു


പട്ടിക്കാട് ഗവ എൽപി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പിടിഎ, എംപിടിഎ, എസ്എംസി കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു. പിടിഎ പ്രസിഡണ്ടായി പി ജെ അജി, വൈസ് പ്രസിഡണ്ടായി പി പി സരുൺ, എം പി ടി എ പ്രസിഡണ്ടായി അജിത സുധീഷ്, എസ് എം സി ചെയർമാനായി സുനീഷ്  എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു. പൊതുയോഗം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അനിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ, വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എം ജെ അനീഷ്, വാർഡ് മെമ്പർ ആനി ജോയ് എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപിക നിർമ്മല ദേവി സ്വാഗതം പറഞ്ഞു.



Post a Comment

0 Comments