തൃശ്ശൂർ. പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രസിദ്ധീകരിക്കും. ഈ മാസം 31ന് വൈകീട്ട് അഞ്ചുവരെ അപേ ക്ഷകൾ പരിശോധിക്കാം. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Click for higher Secondary admission എന്ന ലിങ്കിലൂടെ വെബ്സൈറ്റിൽ പ്രവേശിക്കാം. തുടർന്ന് candidates Login - sws എന്നതിൽ ലോഗിൻ ചെയ്ത് "Trial result എന്ന ലിങ്കിലൂടെ ട്രയൽ അലോട്ട്മെൻറ് പരിശോധിക്കാം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അതിനാൽ തിരുത്തലുകൾ വരുത്തുന്നതിന് വേണ്ട സാങ്കേതിക നിർദേശങ്ങൾ എല്ലാ സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്കും നൽകിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദന മോഹനൻ, ഹയർ സെക്കൻഡറി ജില്ലാ അക്കാദമിക് കോ- ഓർഡിനേറ്റർ വി.എം. കരീം എന്നിവർ അറിയിച്ചു.
.jpg)

0 Comments