എൻ. ആർ. ഇ. ജി. ഡബ്ലിയു. യു തൊഴിലുറപ്പ് യൂണിയൻ മണ്ണുത്തി ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു


പട്ടിക്കാട്: പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ എൻ. ആർ. ഇ. ജി. ഡബ്ല്യു. യു സംസ്ഥാന കമ്മിറ്റി അംഗം സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിൽ ബിജെപി ഭരണം ആരംഭിച്ചത് മുതൽ തൊഴിലുറപ്പ് പദ്ധതിയെയും തൊഴിലാളികളെയും ഇല്ലായ്മ ചെയ്യുന്ന തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത് എന്നും തൊഴിലുറപ്പിലെ  നിർമ്മൽ 15 ഓളം നിർമ്മാണ പ്രവർത്തികളെ  നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്നും ഇതുവഴി ഒരു തൊഴിലാളിയുടെ 100 തൊഴിൽ ദിനങ്ങൾ ഇല്ലായ്മ ചെയ്തുവെന്നും സാവത്രി സദാനന്ദൻ കുറ്റപ്പെടുത്തി. സംസ്ഥാന ട്രഷറർ സാജൻ പോൾ അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ. ഇ.ജി.ഡബ്ലിയു. യു നേതാക്കളായ ഫ്രാൻസിന ഷാജു, ഐ എസ്സ്. ഉമാദേവി, ഷീല അലക്സ്, സുരേഷ് പുളിക്കൻ, അനീഷ് മേക്കര, എം എസ്. കുഞ്ഞപ്പൻ,  കെ.വി. അനിത എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments