പട്ടിക്കാട്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി താണിപ്പാടം കല്ലിടുക്ക് കനാൽപുറം റോഡ് വൃത്തിയാക്കി. വാർഡ് മെമ്പർ ഇ.ടി ജലജന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. വാർഡ് വികസന സമിതി അംഗങ്ങളാണ് പുല്ല് വെട്ടി വൃത്തിയാക്കിയത്. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകളാണ് ഇതുവഴി നടന്നുപോകുന്നത്. ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായ ഈ മേഖലകളിൽ ഇത്തരം ശുചീകരണ പ്രവർത്തനങ്ങൾ ജനങ്ങളുടെ സുരക്ഷകൂടി ഉറപ്പുവരുത്തുമെന്ന് നാട്ടുകാർ പറഞ്ഞു.


0 Comments