പട്ടിക്കാട്. ഡൽഹിയിൽ വെച്ച് നടക്കുന്ന ക്ഷീര കർഷക പാർലിമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘം പട്ടിക്കാട് സമരം നടത്തി. ഇന്ന് രാവിലെ പട്ടിക്കാട് പാൽ സൊസൈറ്റിക്ക് മുന്നിൽ വെച്ച് നടന്ന സമരം കർഷകസംഘം ഏരിയ ജോയിന്റ് സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും വാണിയമ്പാറ പാൽ സൊസൈറ്റി പ്രസിഡന്റുമായ മാത്യു നൈനാൻ ഉദ്ഘാടനം ചെയ്തു. പാലിനെയും പാൽ ഉൽപ്പന്നങ്ങളെയും ജിഎസ്ടിയിൽ നിന്നും ഒഴിവാക്കണമെന്നും അനുബന്ധ ഉപകരണങ്ങളുടെ ജിഎസ്ടി വർദ്ധനവ് ഒഴിവാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. താണിപ്പാടം പാൽ സൊസൈറ്റി പ്രസിഡന്റും കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി അംഗവുമായ സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കർഷകസംഘം പാണഞ്ചേരി മേഖല പ്രസിഡന്റ് പി.വി. സുദേവൻ, കർഷക സംഘം പട്ടിക്കാട് യൂണിറ്റ് ഭാരവാഹി പി.പി പ്രസീദ് തുടങ്ങിയവർ സംസാരിച്ചു.


0 Comments