വിലങ്ങന്നൂർ സെന്റ് ജോസഫ് ലത്തീൻ ദേവാലയത്തിൽ മുതിർന്ന മാതാപിതാക്കളെ ആദരിച്ചു


പട്ടിക്കാട്. കത്തോലിക്ക സഭയുടെ കീഴിൽ വരുന്ന എല്ലാ ദേവാലയങ്ങളിലും ഗ്രാന്റ് പാരന്റ്‌സ് ഡേ സംഘടിപ്പിക്കണമെന്ന് നിർദ്ദേശത്തെ തുടർന്ന് വിലങ്ങന്നൂർ ലത്തീൻ ദേവാലയത്തിൽ ഇടവകയിലെ മുതിർന്ന മാതാപിതാക്കളെ ആദരിച്ചു. ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയിലാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്. വികാരി ഫാദർ അലക്‌സ് ഇലഞ്ഞിക്കലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. കുട്ടികളുടെ നേതൃത്വത്തിൽ മുതിർന്ന മാതാപിതാക്കൾക്ക് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.


Post a Comment

0 Comments