പട്ടിക്കാട്. പീച്ചിഡാം റിസർവോയറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കാൻ സാധ്യത ഉള്ളതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 77.18 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. ഇത് 76.02 മീറ്റർ എന്ന അപ്പർ റൂൾ കർവ്വിന്റെ ജലവിതാനത്തെ മറികടന്നിട്ടുണ്ട്. ഇതെതുടർന്നാണ് ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷം ഡാമിന്റെ നാല് ഷട്ടറുകൾ രണ്ട് ഇഞ്ച് വീതം തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുള്ളത്. പീച്ചി ഡാമിന്റെ ജലം ഒഴുകിപ്പോകുന്ന മണലിപ്പുഴയുടെ തീരത്തുള്ള എല്ലാ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും പോലീസ് സംവിധാനങ്ങളും ബന്ധപ്പെട്ട മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങളും പ്രസ്തുത സാഹചര്യത്തെ നേരിടുന്നതിന് സജ്ജരാകണമെന്നും മണലിപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.


0 Comments