താളിക്കോട് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പീച്ചി പോലീസിന്റെ പിടിയിൽ


പട്ടിക്കാട്. കടം വാങ്ങിയ 500 രൂപ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ താളിക്കോട് താഴത്ത് വീട്ടിൽ രാജൻ മകൻ 36 വയസ്സുള്ള രമേഷ് എന്ന യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. ചാത്തംകുളം ഭാഗത്ത് നിന്നും രമേഷിന്റെ അയൽവാസികൂടിയായ മാതുരത്തിൽ മാധവൻ മകൻ 45 വയസ്സുള്ള സജീവനെയാണ് പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 18ന് ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. താളിക്കോട് പുളിഞ്ചോട്ടിൽ വെച്ച് കടം വാങ്ങിയ തുക തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ സജീവൻ രമേഷുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും കത്തി ഉപയോഗിച്ച് രമേഷിനെ കുത്തുകയുമായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതി മുടിക്കോട് ചാത്തംകുളം ഭാഗത്ത് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പീച്ചി എസ്‌ഐ ഷാജി എ.ഒ, എസ്‌ഐ ഹരി എസ്, സിപിഓ മാരായ രഞ്ജിത്ത്, ഷിനോദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


Post a Comment

0 Comments