പട്ടിക്കാട്. പീച്ചി, പാണഞ്ചേരി മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായി ബിന്ദു ബിജു ഇടപ്പാറ, റീന മേരി ജോൺ എന്നിവർ ചുമതലയേറ്റു. പട്ടിക്കാട് രാജീവ് ഭവനിൽ നടന്ന പീച്ചി പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത നേതൃയോഗത്തിലാണ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് ചുമതല കൈമാറിയത്. മുൻ ഡിസിസി ജനറൽ സെക്രട്ടറി ഭാസ്‌ക്കരൻ ആദംകാവിൽ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ബഫർസോൺ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസിന്റെ ഭാവി സമരപരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ്, പാണഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ പി ചാക്കോച്ചൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, നേതാക്കളായ ഷിബു പോൾ, റോയ് തോമസ്, സുശീല രാജൻ, ഭവാനി രാജൻ, ജോളി ജോർജ്, ലിസി മാത്യു, സാലി തങ്കച്ചൻ, വി ബി ചന്ദ്രൻ, ടി പി ജോൺ എന്നിവർ സംസാരിച്ചു.


0 Comments