മണ്ണുത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ശബരിനാഥിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ണുത്തിയിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ണുത്തി പാർട്ടി ഓഫീസിൽ നിന്നും മഹാത്മാ സ്ക്വയറിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിത്ത് ചാക്കോ അധ്യക്ഷത വഹിച്ചു. സ്വർണ്ണക്കടത്തിൽ കുടുംബത്തോടെ അന്വേഷണം നേരിടേണ്ടി വന്ന മുഖ്യമന്ത്രിക്ക് ഒരു കരിങ്കൊടി പ്രതിഷേധം പോലും നേരിടാനുള്ള ആര്‍ജ്ജവം ഇല്ലെന്ന് കെ സി അഭിലാഷ് പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഭീരുത്വം വിളിച്ചോതുന്ന അറസ്റ്റാണ് കെ എസ് ശബരിനാഥന്റേതെന്നും അദ്ദേഹം ആരോപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് എ സേതുമാധവൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌മാരായ എം യു മുത്തു, ബാബു തോമസ്, കെ പി ചാക്കോച്ചൻ, ഷിബു പോൾ, രാജേഷ് കുളങ്ങര എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അൽജോ ചാണ്ടി, സുധി തട്ടിൽ, വിനീഷ് പ്ലാച്ചേരി, സന്ദീപ് സഹദേവൻ, ബ്ലെസ്സൺ വർഗീസ്, വിഷ്ണു ചന്ദ്രൻ, ജിന്റോ, രാജീവ് മരാത്ത്, നന്ദകുമാർ , ജോമോൻ, ജിസൺ, മിഥുൻ, സിബിൻ, ശ്രീരാഗ്, ഡെൽവിൻ, അനുപ് എന്നിവർ നേതൃത്വം നൽകി.


0 Comments