കണ്ണാറ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾതല ഉദ്ഘാടനം നടന്നു


പട്ടിക്കാട്. കണ്ണാറ എയ്ഡഡ് പ്രൈമറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി യുടെയും മറ്റു ക്ലബ്ബുകളുടെയും സ്കൂൾ തല ഉദ്ഘാടനം നടന്നു. റിട്ടയേഡ് ഹെഡ്മാസ്റ്റർ ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ മാനേജർ പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ്  വിൽസൺ ചെമ്പനാൽ അധ്യക്ഷത വഹിച്ചു.  ഹെഡ്മിസ്ട്രസ് മേഴ്സി വർഗീസ് സ്വാഗതവും പത്രപ്രവർത്തകൻ എം വി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അത് നമ്മുടെ ജീവിതത്തിൽ വരുത്താനിടയുള്ള മാറ്റങ്ങളെ കുറിച്ചും അദ്ദേഹം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഇതോടനുബന്ധിച്ച് ഒരു മാസമായി നടന്നുകൊണ്ടിരിക്കുന്ന വായനോത്സവത്തിന്റെ സമാപനവും നടന്നു. വായനോത്സവത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിവന്ന വിവിധ  മത്സരങ്ങളിൽ വിജയിച്ചവർക്ക്  ASPEN ഗ്രൂപ്പ് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ജയശ്രീ ടീച്ചർ നന്ദി പറഞ്ഞു.



Post a Comment

0 Comments