പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനജാഗ്രതാ യാത്ര സംഘടിപ്പിച്ചു


പട്ടിക്കാട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പി ചാക്കോച്ചന്റെ നേതൃത്വത്തിൽ ജനജാഗ്രതാ യാത്ര സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു. തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ജാഥാ ക്യാപ്റ്റൻ കെ പി ചാക്കോച്ചന് പതാക കൈമാറി കൊണ്ട്  വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു. 2013ൽ ഉമ്മൻചാണ്ടി 


സർക്കാർ ജനവാസ മേഖലയെ പൂർണമായും ബഫർ സോണിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും  2019ൽ പിണറായി വിജയന്റെ അധ്യക്ഷതയിൽ കൂടിയ മന്ത്രിസഭായോഗം വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ ആക്കാമെന്ന് കേന്ദ്രസർക്കാരിനോട് സമ്മതിച്ചിരുന്നതായും ഉദ്ഘാടന പ്രസംഗത്തിൽ ജോസ് വള്ളൂർ പറഞ്ഞു. ഇത് അടിയന്തരമായി പിൻവലിക്കണമെന്നും ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടിയിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിൽമ ഡയറക്ടർ ബോർഡ് മെമ്പർ ഭാസ്കരൻ ആദംകാവിൽ, കെപിസിസി മെമ്പർ ലീലാമ്മ തോമസ്, പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി വി ജോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, കെഎസ്‌യു അസംബ്ലി പ്രസിഡന്റ് ബ്ലസൻ വർഗീസ്,  കോൺഗ്രസ് നേതാക്കളായ റോയ് കെ ദേവസി, റോയ് തോമസ്, സുശീല രാജൻ, കെ ബി ലിബിഷ്, എം എ മൊയ്തീൻകുട്ടി,  എൻ അനിൽ കുമാർ, പി ജി ബേബി, കെ എം പൗലോസ്, എ സി മത്തായി, റീന മേരി ജോൺ, ബിന്ദു ബിജു, സാലി തങ്കച്ചൻ, പി സി അജി, ജോളി ജോർജ്, കെ എ ചാക്കുണ്ണി, ടി പി ജോൺ, ഫസില നിഷാദ്, ഓമന ശങ്കർ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments