പട്ടിക്കാട്. കണ്ണാറ ഉദയപുരം കോളനിയുടെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ ആരംഭിച്ചു. സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് വഴി നടപ്പാക്കുന്ന അബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരമാണ് കണ്ണാറ ഉദയപുരം കോളനിയിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനായി ഒരു കോടി രൂപ അനുവദിച്ചതായി റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ അറിയിച്ചിരുന്നു. കേരള നിർമ്മിതി കേന്ദ്രമാണ് നിർവഹണ ഏജൻസി. ഇതിന്റെ പ്രാരംഭ നടപടികളാണ് നിലവിൽ ആരംഭിച്ചിട്ടുള്ളതെന്ന് വാർഡ് മെമ്പർ രേഷ്മ സജീഷ് അറിയിച്ചു. ഓവർസീർമാരായ നവനിത പി ആർ., സുജിത്ത്, എസ് സി പ്രമോട്ടർ അജിത, കെ കെ സുബ്രഹ്മണ്യൻ, ലിജോ, രാധാ വാസു തുടങ്ങിയവർ പങ്കെടുത്തു.


0 Comments