വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റിയൂട്ടായ കേരള ഇൻസ്റ്റിറ്റിയൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാറിന്റെ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മൈക്രോ സ്‌മോൾ മീഡിയം എന്റെർെ്രെപസിന്റെയും ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിച്ച കേരളത്തിലെ എസ്‌സി വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ 40 വയസിന് താഴെയുള്ള തിരെഞ്ഞെടുത്ത 25 യുവതി യുവാക്കൾക്ക് സ്‌റ്റൈപെന്റോടെ ജൂൺ 15 മുതൽ ജൂലൈ 1 വരെ കിഡ് ക്യാമ്പസ്സിൽ ആദ്യ ബാച്ചിന്റെ പരിശീലനം വിജയകരമായി പൂർത്തീകരിച്ചു. അടുത്ത ബാച്ച് ജൂലൈ 20 മുതൽ ഓഗസ്റ്റ് 6 വരെ കളമശ്ശേരി കീഡ് ക്യാമ്പസിൽ വെച്ച് സംഘടിപ്പിക്കും. ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ സംരംഭകത്വ അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ, അലങ്കാര മത്സ്യബന്ധനം, മാർക്കറ്റ് സർവേ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, സ്‌റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികൾ, നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡിന്റെ പദ്ധതികൾ, ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഹൈബ്രിഡ്, സോളാർ, വിൻഡ് എനർജി ആപ്ലിക്കേഷനുകൾ, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ ക്ലാസ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. താൽപര്യമുള്ളവർ ജൂൺ 16ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/2550322/9605542061.


0 Comments