ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ഇനി രാത്രികാല വെറ്ററിനറി സേവനം

തൃശൂർ. ജില്ലയിലെ 16 ബ്ലോക്കുകളിലും ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റെ രാത്രികാല വെറ്ററിനറി സേവനം യാഥാർത്ഥ്യമായി. ബ്ലോക്കുകളിൽ വൈകീട്ട് 6 മുതൽ രാവിലെ 6 വരെ വിദഗ്ധ മൃഗപരിചരണം ഇതോടെ  ലഭ്യമാകും. ക്ഷീര കർഷകർ ഉൾപ്പടെയുള്ളവർക്ക്  വാതിൽപ്പടി സേവനം ലഭ്യമാക്കുക എന്നതാണ്  പദ്ധതിയുടെ ലക്ഷ്യം. ഡോക്ടറിനെ കൂടാതെ ഒരു അറ്റെന്ററിന്റെ സേവനവും  ലഭ്യമാക്കിയിട്ടുണ്ട്. കരാർ അടിസ്ഥാനത്തിലാണ് ഡോക്ടർമാരെ നിയമിക്കുന്നത്. മൃഗാശുപത്രി/ഡിസ്‌പെൻസറി എന്നിവിടങ്ങളിൽ  ഡോക്ടർമാരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.  കൂടാതെ രാത്രികാലങ്ങളിൽ  ആവശ്യഘട്ടങ്ങളിൽ പരിചരണം ലഭ്യമാക്കേണ്ട സ്ഥലത്ത് എത്തുന്നതിനുള്ള വാഹനത്തിന്റെ ചെലവ് അതാത് വ്യക്തികൾ വഹിക്കണം.  ആവശ്യമുള്ള മരുന്നുകൾ ആശുപത്രികളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫീൽഡിൽ  പരിശോധനയ്ക്ക് എത്തുന്ന ഡോക്ടർമാർ ഈ മരുന്നുകൾ  നൽകും.  മലയോര മേഖലകളിൽ ഉൾപ്പെടെ രാത്രി കാലങ്ങളിൽ അടിയന്തരമായി   ഡോക്ടർമാരുടെ സേവനം ആവശ്യമായി വരുന്നതിനാലാണ്  വെറ്ററിനറി സേവനം നടപ്പിലാക്കിയത്. സംസ്ഥാന തലത്തിൽ ആരംഭിച്ച പദ്ധതി പിന്നീട് ജില്ലാ തലത്തിലേയ്ക്ക്  വ്യാപിപ്പിക്കുകയായിരുന്നു.



Post a Comment

0 Comments