സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണം: അവലോകനയോഗം ചേർന്നു


പട്ടിക്കാട്. ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണം എന്ന പദ്ധതിയുടെ ഭാഗമായുള്ള അവലോകനയോഗം ജൂലൈ 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് ചേർന്നു. യോഗത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അടിസ്ഥാന വിവരങ്ങൾ 


ശേഖരിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, ഹരിത കർമ്മ സേന തുടങ്ങി എല്ലാ മേഖലയിലും ഉള്ളവർക്ക് തങ്ങളുടെതായ ഉത്തരവാദിത്തം ഉണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ടി ജലജൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അനിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ അബൂബക്കർ, ഹെൽത്ത് ഇൻസ്പെക്ടർ റെജി വി മാത്യു, പഞ്ചായത്ത് സെക്രട്ടറി പി ആർ ജോൺ, കില റിസോഴ്സ് പേഴ്സൺമാരായ വി പി ബേബി, സുജാത ബേബി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ വി ചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, അങ്കണവാടി ടീച്ചർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് മേറ്റുമാർ,  എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments