പട്ടിക്കാട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രത യാത്രാ സംഘടിപ്പിച്ചു. കെ പി സി സി സെക്രട്ടറി അഡ്വ: ഷാജി കോടങ്കണ്ടത്ത് പീച്ചി മണ്ഡലം പ്രസിഡണ്ട് ബാബു തോമസിന് പതാക കൈമാറിക്കൊണ്ട് വാഹന പ്രചരണ ജാഥ യുടെ ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിലെ എൽ ഡി എഫ് മന്ത്രി സഭയുടെ അഭിപ്രായം മാനിച്ചാണ് സുപ്രീംകോടതി ജനവാസ മേഖലയെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് എന്നും അതേ തീരുമാനത്തിൽ സുപ്രീം കോടതി വിധി പറഞ്ഞപ്പോൾ അതിനെതിരെ ഹർത്താൽ നടത്തി ജനങ്ങളെ കബളിപ്പിക്കുകയുമാണ് ഇപ്പോഴത്തെ സർക്കാർ ചെയ്തത് എന്നും ഷാജി കോടങ്കണ്ടത്ത് ആരോപിച്ചു. ഈ വിഷയത്തിൽ റവന്യൂ മന്ത്രി കെ രാജൻ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു.
മിൽമ ഡയറക്ടർ ബോർഡ് മെമ്പർ ഭാസ്കരൻ ആദംകാവിൽ, കെപിസിസി മെമ്പർ ലീലാമ്മ തോമസ്, പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി ചാക്കോച്ചൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി വി ജോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, പഞ്ചായത്ത് അംഗങ്ങളായ സുശീല രാജൻ, ശ്രീജു സി എസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ബിന്ദു ബിജു, റീന മേരി ജോൺ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments