കണ്ണാറ എ.യു.പി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു


പട്ടിക്കാട്. കണ്ണാറ എ.യു.പി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു. സ്കൂൾ എസ്ആർജി കമ്മിറ്റി മെമ്പർ എം പി സാബു അധ്യക്ഷത വഹിച്ചു. കെ എഫ് ആർ ഐ റിട്ടയേർഡ് സീനിയർ സയന്റിസ്റ്റ് ഡോ. തുളസിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാന്ദ്രദിന പതിപ്പ് അദ്ദേഹം പ്രകാശനം ചെയ്തു. ജൂലൈ 21 ന്റെ പ്രത്യേകതയും ബഹിരാകാശ പരിവേഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. തുളസിദാസ് കുട്ടികൾക്ക് അറിവ് പകർന്നു നൽകി. കുട്ടികൾ നിർമ്മിച്ച റോക്കറ്റുകളുടെ മാതൃകകളും പോസ്റ്ററുകളും വളരെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയവർക്ക് സമ്മാനങ്ങൾ നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി വർഗീസ് സ്വാഗതം പറഞ്ഞു. അധ്യാപിക ലിസി നന്ദി പറഞ്ഞു.



Post a Comment

0 Comments