പീച്ചി. ചെസ് ഒളിമ്പ്യാഡ് ദീപശിഖയ്ക്ക് ഉജ്ജ്വല സ്വീകരണം നൽകി മരോട്ടിച്ചാൽ ചെസ് ഗ്രാമം. ജൂലായ് 28 മുതല്‍ ചെന്നൈയില്‍ നടക്കുന്ന നാല്‍പ്പത്തിനാലാമത് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖ മരോട്ടിച്ചാൽ സെൻ്ററിൽ ഘോഷയാത്രയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. മരോട്ടിച്ചാൽ സെൻ്ററിൽ നിന്ന് ദീപശിഖ മാര്‍ മത്തായി സ്‌ളീഹ ചര്‍ച്ച്
ഡയമണ്ട് ജൂബിലി പാരിഷ് ഹാളിലേക്ക് ആനയിച്ചു. ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്നയിൽ നിന്ന് ദീപശിഖ ജില്ലാ കലക്ടർ ഹരിത വി കുമാർ ഏറ്റുവാങ്ങി. ചെസ്സ് ഗ്രാമമായ മരോട്ടിച്ചാലിലെ യുവ തലമുറയുടെ ക്രിയേറ്റീവ് എനർജിയെ വഴി തെറ്റാതെ നല്ല രീതിയിൽ മുന്നോട്ട് നയിക്കാൻ കഴിയണമെന്ന് ചെസ് ഒളിമ്പ്യാഡ് ദീപശിഖ സ്വീകരണം ഉദ്ഘാടനം ചെയ്ത് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തെളിയിച്ച് മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന് കൈമാറി ഇന്ത്യയിലെ 67 നഗരങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയശേഷമാണ് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ചെസ്സ് ഗ്രാമമായ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മരോട്ടിച്ചാലില്‍ ദീപശിഖ എത്തിയത്. നെഹ്റു യുവ കേന്ദ്ര, പുത്തൂർ ഗ്രാമപഞ്ചായത്ത്, ജില്ലാ സ്പോട്സ് കൗൺസിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദീപശിഖ ജാഥയ്ക്ക് സ്വീകരണം സംഘടിപ്പിച്ചത്. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡൻ്റ് കെ ആർ രവി അധ്യക്ഷനായി, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ, ചെസ്സ് ഒളിമ്പ്യന്‍ പ്രൊഫ. എന്‍.ആര്‍ അനില്‍ കുമാര്‍, എ ഐ സി എഫ് മെമ്പർ കുഞ്ഞി മൊയ്തീൻ, ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് കെ ആർ സാംബശിവൻ ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, നെഹ്റു യുവ കേന്ദ്ര പ്രതിനിധികൾ, ജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.



0 Comments