തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഇ സി ജി ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച അല്ലെങ്കില്‍ എഴുത്തുപരീക്ഷ ജൂലൈ 19 ന് 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കും. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിദിന വേതനം 755 രൂപ മാസം പരമാവധി 20385 രൂപ നിരക്കില്‍ പരമാവധി 90 ദിവസത്തേക്കായിരിക്കും നിയമനം. എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്ററിയുടെ ഇ സി ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നോളജി പാസായ സര്‍ട്ടിഫിക്കറ്റുമാണ് അടിസ്ഥാന യോഗ്യത. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണയുണ്ടായിരിക്കും. 18 നും 35 വയസ്സിനും ഇടയിലുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേദിവസം 10 മണിക്ക് മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം. ഇത് സംബന്ധിച്ച യാത്രാബത്ത മറ്റു അലവന്‍സുകള്‍ അനുവദിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി www.emcts.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ - 0487 2200310.

.jpeg)
0 Comments