പീച്ചി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി


പീച്ചി. ആശ്രയ-അനാഥരില്ലാത്ത ഭാരതം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ 'ജനബോധൻ 2022' സംഘടിപ്പിച്ചു. പീച്ചി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച് നടന്ന പരിപാടി പ്രിൻസിപ്പാൾ ഗിരീഷ് എസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബാബു തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ടോണി ചിറ്റിലപ്പിള്ളി ക്ലാസ്സ് നയിച്ചു. വിദ്യാർത്ഥികളിൽ 40% ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞു എന്ന് കണക്കുകൾ വ്യക്തമാക്കുന്നതായും ഇതിനെതിരെ അനാഥരില്ലാത്ത ഭാരതം പ്രസ്ഥാനവും കൊട്ടാരക്കര ആശ്രയ സങ്കേതം അഭയകേന്ദ്രവും സംയുക്തമായി സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഒക്ടോബർ 2 വരെ സംസ്ഥാനത്തെ 140 അസംബ്ലി നിയോജക മണ്ഡലങ്ങളിലുള്ള വിദ്യാലയങ്ങളും, കലാലയങ്ങളും, പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതായും ഭാരവാഹകൾ അറിയിച്ചു. ജില്ലാ കോഡിനേറ്റർ ബൈജു വർഗ്ഗീസ്, ഹെഡ്മിസ്ട്രസ് ഡെയ്‌സി, പിടിഎ വൈസ് പ്രസിഡന്റ് ഷെറീഫ്, ജനറൽ സെക്രട്ടറി സുകുമാരൻ, ജില്ലാ കമ്മിറ്റി ട്രഷറർ തോമസ് കരിപ്പായി, ജില്ലാ കമ്മിറ്റി അംഗം റീന മേരി ജോൺ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments