പീച്ചി ഗവൺമെൻറ് എൽപി സ്‌കൂളിൽ പിടിഎ പൊതു യോഗവും യാത്രയപ്പും സംഘടിപ്പിച്ചു


പീച്ചി. ഗവൺമെൻറ് എൽപി സ്‌കൂളിൽ പിടിഎ പൊതു യോഗവും യാത്രയപ്പും സംഘടിപ്പിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്തംഗം ബാബു തോമസ് ഉദ്ഘാടനം ചെയ്തു. മുൻ പിടിഎ പ്രസിഡണ്ടും സ്‌കൂൾ വികസന സമിതി ചെയർമാനും ആയിരുന്ന ഫാദർ ജോർജ് കണ്ണംപ്ലാക്കൽ, ഹൈസ്‌കൂളിലേക്ക് സ്ഥലം മാറിപ്പോകുന്ന അധ്യാപിക ജിജി എന്നിവരെ യോഗത്തിൽ ആദരിച്ചു. ഒരു സുവർണ്ണ കാലഘട്ടമാണ് സ്‌കൂളിന് ഇപ്പോൾ ഉള്ളതെന്നും അതിന് നേതൃത്വം നൽകിയത് സ്‌കൂളിലെ അധ്യാപകരും പിടിഎയും ആണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബാബു തോമസ് പറഞ്ഞു. മാത്രമല്ല സ്‌കൂളിന്റെയും നാടിന്റെയും ഓരോ വികസന പ്രവർത്തനങ്ങളിലും തന്റേതായ പങ്കുവഹിച്ച മഹദ് വ്യക്തിത്വമാണ് ഫാദർ ജോർജ് കണ്ണംപ്ലാക്കൽ എന്നും ബാബു തോമസ് പറഞ്ഞു. ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിലെ അന്തേവാസികളായ എല്ലാ കുട്ടികളെയും പീച്ചി എൽപി സ്‌കൂളിലാണ് പഠിപ്പിച്ചിരുന്നത്. ആ കാലഘട്ടത്തിൽ ഇവിടുത്തെ പിടിഎ പ്രസിഡണ്ട് കൂടിയായിരുന്നു അദ്ദേഹം. അധ്യാപകരായ ഷീജ, ജലജ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments