പട്ടിക്കാട്. ദേശീയപാത തോട്ടപ്പടിയിൽ മിനിലോറി മറിഞ്ഞ് അപകടം. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. തൃശൂർ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. മേൽപ്പാത ആരംഭിക്കുന്ന ഭാഗത്ത് യൂണിവേഴ്‌സിറ്റി ഗേറ്റിന് മുൻപിലായാണ് അപകടം. പുറകിലെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി അയേൺ ക്രാഷ് ബാരിയറിൽ ഇടിച്ച് മറിയുകയായിരുന്നു. ഈ സമയം മറ്റ് വാഹനങ്ങൾ ഇതുവഴി കടന്നു വരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഹൈവേ പോലീസ് സ്ഥലത്തെത്തി പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

.jpeg)
0 Comments