ജനപ്രതിനിധികൾ പീച്ചി ഡാം സന്ദർശിച്ചു


പീച്ചി. ഡാമിലെ ഷട്ടറുകൾ തുറന്നതോടെ സ്ഥിതിഗതികൾ വിലയിരുത്താൻ ജനപ്രതിനിധികൾ ഡാം സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജുവിന്റെ നേതൃത്വത്തിലാണ് പാണഞ്ചേരി, നടത്തറ പഞ്ചായത്തിലെ അംഗങ്ങൾ പീച്ചിയിൽ എത്തിയത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആരിഫ റാഫി, സ്വപ്ന രാധാകൃഷ്ണൻ, രേഷ്മ സജീഷ്, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.  പി ആർ രജിത്ത്, പഞ്ചായത്ത് അംഗങ്ങളായ ശ്രീവിദ്യ രാജേഷ്, ജിനിത സുഭാഷ് മറ്റ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു.



Post a Comment

0 Comments