പട്ടിക്കാട്. വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജിലെ ആന്റി റാഗിങ്ങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ റാഗിങ്ങ് വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രിൻസിപ്പാൽ ഡോ. എ സുരേന്ദ്രൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. നല്ല സൗഹൃദങ്ങൾ കലാലയ ജീവിതത്തിന്റെ കാതലാണെന്നും സൗഹാർദപൂർണ്ണമായ സ്വാതന്ത്ര്യമുള്ള കലാലയാന്തരീക്ഷം വ്യക്തിത്വ വികസനത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് റാഗിങ്ങ് വിരുദ്ധ പ്രതിജ്ഞ പ്രിൻസിപ്പാൾ ചൊല്ലിക്കൊടുക്കുകയും എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും പ്രതിജ്ഞ ഏറ്റു പറയുകയും ചെയ്തു. റാഗിങ്ങ് വിരുദ്ധ സിഗ്‌നേച്ചറിങ്ങും നടന്നു. റാഗിങ്ങ് വിരുദ്ധ പോസ്റ്ററുകൾ കോളേജിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചു. റാഗിങ്ങ് വിരുദ്ധ സെല്ലിന്റെ കൺവീനർ ലിയ മത്തായി, അസി. പ്രൊഫ. ദിൽജ ഡേവീസ് എന്നിവർ നേതൃത്വം നൽകി.


0 Comments