പട്ടിക്കാട്. പാർട്ടിക്കും മുഖ്യമന്ത്രിക്കും ജനകീയ സർക്കാരിനും എതിരെ കള്ളപ്രചരണങ്ങൾ നടക്കുന്നെന്ന് ആരോപിച്ച് സിപിഐഎം മണ്ണുത്തി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥക്ക് പട്ടിക്കാട് സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ വി.പി ശരത്ത് പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ തുടർഭരണത്തിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിനെ അട്ടിമറിക്കുന്നതിനുള്ള പരിശ്രമം കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വൈസ് ക്യാപ്റ്റൻ പി.എസ് വിനയൻ, മാനേജർ ടി ശ്രീകുമാർ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം പി വി സുദേവൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി എം എസ് പ്രദീപ്കുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം എം അവറാച്ചൻ, പി എസ് വിനയൻ, പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, സാവത്രി സദാനന്ദൻ, ഷീല അലക്‌സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ ഉദ്ഘാടനം ചെയ്ത വാഹന പ്രചരണ ജാഥ ഇന്നലെ വാണിയമ്പാറയിൽ നിന്നാണ് ആരംഭിച്ചത.് നാളെ വൈകീട്ട് മണ്ണുത്തിയിൽ ജാഥ സമാപിക്കും. സമാപന സമ്മേളനം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും.


0 Comments