പീച്ചി. തെരുവു നായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുര്യൻ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസം സ്‌കൂൾ വിദ്യാർഥിനിയെ വിലങ്ങന്നൂരിൽ വെച്ച് തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. വാർഡിലെ പ്രധാന സെന്ററുകളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യമുണ്ട്. ആരാധനാലയങ്ങളുടെയും, കടകളുടെയും തിണ്ണകൾ നായ്ക്കൾ വൃത്തിഹീനമാക്കുകയും ചെയ്യുന്നുണ്ട്. തെരുവ് നായ്ക്കളുടെ അക്രമങ്ങളിൽ നിന്ന് ജനങ്ങളേയും വളർത്തുമൃഗങ്ങളേയും സംരക്ഷിക്കണം. ജനങ്ങളുടെ ഭീതി മാറ്റുന്നതിനായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ ഏറ്റെടുത്ത് അഭയം നൽകി സംരക്ഷിക്കുകയോ വന്ധീകരണം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ച് തെരുവുനായ് ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് കണ്ണാറയിൽ പശു ചത്ത വിവരവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന് മുൻപ് കളക്ടർക്കും, മൃഗസംരക്ഷണ വകുപ്പിനും പരാതി കൊടുത്തിരുന്നു എങ്കിലും നടപടികൾ ഒന്നും ഇതുവരെ ഉണ്ടായില്ലെന്നും മെമ്പർ പറഞ്ഞു.

.jpeg)
0 Comments