കോവിഡ് തകർച്ചയിൽ നിന്നും രക്ഷനേടാൻ മനുഷ്യവിഭവശേഷി കൃത്യമായി ഉപയോഗപ്പെടുത്തണം: യു.പി ജോസഫ്


പട്ടിക്കാട്. കോവിഡ് തകർച്ചയിൽ നിന്നും രക്ഷനേടാൻ മനുഷ്യവിഭവശേഷി കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ നാം പഠിക്കണമെന്നും കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി ജോസഫ് പറഞ്ഞു. എം.ബാലകൃഷ്ണൻ നഗറായ പാണഞ്ചേരി സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടന്ന യൂണിയൻ മണ്ണുത്തി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും കോവിഡ് സൃഷ്ടിച്ച പ്രശ്‌നങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി.സി.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം വി.വി.കരുണാകരൻ പതാക ഉയർത്തി. സംഘാടക സമിതി ചെയർമാനും പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ മാത്യു നൈനാൻ, ഏരിയ സെക്രട്ടറി എം.പി.സാബു, യൂണിയൻ ജില്ല സെക്രട്ടറി പി.ആർ.വിത്സൻ, സംസ്ഥാന കമ്മറ്റി അംഗം ലില്ലി ഫ്രാൻസിസ്, എം.എസ്.പ്രദീപ് കുമാർ, കെ.ആർ.രവി, ഷീല അലക്‌സ്, എം എസ് കുഞ്ഞപ്പൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. പുതിയ പ്രസിഡണ്ടായി വി.സി.സുജിത്തിനേയും, സെക്രട്ടറിയായി എം.പി സാബുവിനെയും ട്രഷറർ ആയി എം.എസ്.കുഞ്ഞപ്പനേയും സമ്മേളനം തിരഞ്ഞെടുത്തു.



Post a Comment

0 Comments