കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു


പട്ടിക്കാട്. തെക്കുംപാടം കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. ജൂലൈ 4 മുതൽ 6 വരെ നടന്ന ക്ഷേത്രാഘോഷങ്ങൾക്ക് മൂന്നാം ദിവസമായ ബുധനാഴ്ച രാവിലെ 5ന് ക്ഷേത്ര ശ്രീ കോവിലിന്റെ നട തുറന്നതോടെ തുടക്കം കുറിച്ചു. നിർമ്മാല്യ  ദർശനം, അഭിഷേകം, മലർനിവേദ്യം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശാഭിഷേകങ്ങൾ, രാവിലെ 10ന് സോപാനസംഗീതം, പുഷപൂജ, ശ്രീഭൂതവലി, പ്രസാദ ഊട്ട് എന്നീവ നടന്നു. വൈകിട്ട് 6 30ന്  ദീപാരാധന, അത്താഴ പൂജ എന്നിവയ്ക്ക് ശേഷം  നട അടച്ചതോടെ മൂന്നു ദിവസം നീണ്ടുനിന്ന പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. ക്ഷേത്രം ഭരണസമിതി അംഗങ്ങൾ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments