പട്ടിക്കാട്. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സജി ചെറിയാന്റെ കോലം മണലിപ്പുഴയിൽ ഒഴുക്കി പ്രതിഷേധിച്ചു. മന്ത്രിസ്ഥാനം രാജി വെച്ചതുകൊണ്ടു മാത്രം സജി ചെറിയാന് മുഖം രക്ഷിക്കാൻ കഴിയുകയില്ലെന്നും എംഎൽഎ സ്ഥാനം കൂടി രാജിവയ്ക്കും വരെ സമരം തുടരുമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജിത്തു ചാക്കോ പറഞ്ഞു. പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിത്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ രാജു അധ്യക്ഷനായ പ്രതിഷേധ സമരത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗം ശ്രീജു സിഎസ്, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ സജാദ് ഇബ്രാഹിം, ജിഫിൻ ജോയ്, ജോജോ, ജിതിൻ മൈക്കിൾ, അർജുൻ ലാൽ, സിബിൻ, അനീഷ്, ബേസിൽ ജോർജ്, ബേസിൽ തമ്പി, ജോസ് ഹ്യൂബർട്ട് എന്നിവർ പ്രധിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

.jpeg)
0 Comments